ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

"പിതാവിന്റെ കരങ്ങളിലൂടെ മിസ്ബാഹ് മോന്റെ പടയോട്ടം" എസ് കെ എസ് എസ് എഫ് അടൂർ ശാഖാ കമ്മിറ്റിയുടെ സ്നേഹോപഹാരം


കാസറഗോഡ്: നിരവധി കലകൾ കണ്ടും കേട്ടും ആസ്വദിച്ചും അവഗണിച്ചും വീർപ്പുമുട്ടിയ നമ്മുടെ മാമലനാട്ടിൽ  പഠനത്തോടൊപ്പം കാലികപ്രസക്തിയുള്ള ഷോർട്ട് ഫിലിം, മാപ്പിളപ്പാട്ട്, താരാട്ട് പാട്ട്, കൂടാതെ യൂട്യൂബ് ബ്ലോഗിലും മികവ് തെളിയിച്ച മിസ്ബാഹ് കഴിഞ്ഞ ദിവസം നടന്ന മുസാബഖ ജില്ലാ ഇസ്ലാമിക കലാമേളയിൽ ജൂനിയർ വിഭാഗം കലാ പ്രതിഭയാണ്. കുരുന്നു പ്രതിഭകളെ അനുമോദിക്കാൻ എത്തിയ എസ്.കെ.എസ്.എസ്.എഫ് അടൂർ ശാഖ പ്രവർത്തകർ അസീസ് ട്രെൻഡ് അടക്കമുള്ള രക്ഷിതാക്കളെയും മറന്നിട്ടില്ല എന്നതാണ് പ്രത്യേകത.

മാറിയ കാലത്ത് മത ബോധത്തോടൊപ്പം കലാബോധവും കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയാണ്  ഇതിലൂടെ തെളിയുന്നത്.  സമസ്തയുടെ തികച്ചും ആരോഗ്യപരമായ ഈ കാഴ്ചപ്പാട് പുതിയ ഒരു  മാറ്റത്തിന്റെ തുടക്കമായി എന്നത് ശ്ലാഘനീയം തന്നെയാണ്. കല എന്നാൽ വെറും പേക്കൂത്തുകൾ ആണെന്ന് ധരിച്ചു വശായിരുന്ന കാലത്തിൽ നിന്നും മാറിയ ചിന്താഗതിയും  പുതിയ പ്രതിഭകളെ അതിലൂടെ വളർത്തിയെടുക്കുവാൻ ഉള്ള ശ്രമവും പാരമ്പര്യമായി നിലനിൽക്കുന്ന ചില അതിർവരമ്പുകൾക്ക്  ഒരു വേറിട്ട മാറ്റം തന്നെയാണ്. മതവും കലാബോധവും സാഹിത്യവും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരിൽ പകർന്നു കൊടുത്താൽ ഇന്ന്  സമുദായത്തിൽ നിലനിൽക്കുന്ന പല അബദ്ധധാരണകളും തെറ്റിദ്ധാരണകളും മാറ്റുവാനും അതുവഴി പുതിയൊരു വെളിച്ചം വരും തലമുറകൾക്കായി തുറന്നു  കൊടുക്കുവാനും തീർച്ചയായും സമസ്ത പോലുള്ള ഒരു വലിയ പ്രസ്ഥാനത്തിന് സാധിക്കും. മിസ്ബാഹിന്റെ  ബാപ്പ അസീസ് ട്രെന്റ് ഒരു കലാകാരനും സ്കൂൾ ജീവിതം തൊട്ട് ഒരുപാട് വേദികളിൽ തന്റെതായ  കഴിവുതെളിയിച്ച വ്യക്തിയുമാണ്. പിതാവിന്റെ അകമഴിഞ്ഞ പ്രോത്സാഹനത്തിന് അദ്ദേഹത്തെ ആദരിച്ചു കൊണ്ട് അവാർഡ് നൽകിയത് എടുത്ത് പറയേണ്ട കാര്യമാണ്. ഇത് മറ്റുള്ളവർക്കും കൂടി പ്രചോദനമായിത്തീരട്ടെ. മദ്രസകളിൽ മാത്രമല്ല വീട്ടുകാരുടെയും പൂർണ്ണ പിന്തുണ എല്ലാ കാര്യങ്ങളിലും ഈ മകന് കിട്ടിയിട്ടുണ്ട്.. അതിന്റെ തെളിവാണ് ഈ മിന്നുന്ന വിജയം. പ്രായത്തിനെക്കാളും മികച്ച പ്രകടനവും പക്വതയും കാണിച്ച ഈ കുഞ്ഞു താരം നാളത്തെ പ്രതീക്ഷ കൂടിയാണ്. അടൂർ ഹിമായത്തുൽ ഇസ്ലാം മദ്രസയ്ക്കും നാട്ടുകാർക്കും സ്മാർട്ട്‌ ബോയ്  മിസ്ബാഹിന്റെ ഈ പുരസ്കാരത്തിൽ ഏറെ അഭിമാനിക്കാം..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.