ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മഞ്ജു 5 കൊല്ലമായി ദിലീപുമായി സംസാരിച്ചിട്ടില്ല, പറഞ്ഞതെല്ലാം കള്ളം; വെളിപ്പെടുത്തി ബാലചന്ദ്രകുമാര്‍

 


കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍.

ദിലീപ് പറഞ്ഞതെല്ലാം നുണയാണെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ട് ടിവിയുടെ ചര്‍ച്ചയില്‍ പറയുന്നു. മുന്‍ ഭാര്യയായ മഞ്ജു വാര്യരുമായി അടുത്ത കാലത്തൊന്നും മിണ്ടിയിട്ടില്ലെന്നും, ഭാര്യയുമായുള്ള സ്വകാര്യ സംഭാഷണങ്ങള്‍ ഉണ്ടെന്ന വാദം വെറും നുണയാണെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു.നേരത്തെ കോടതിയില്‍ ദിലീപ് പറഞ്ഞിരുന്നത് ഫോണ്‍ കൈമാറാനാവില്ലെന്നായിരുന്നു. മുന്‍ ഭാര്യയുമായും അഭിഭാഷകരുമായിട്ടെല്ലാമുള്ള സ്വകാര്യ സംഭാഷണങ്ങള്‍ ഉണ്ടെന്നും, അത് അന്വേഷണ സംഘം ദുരുപയോഗം ചെയ്യുമെന്നുമായിരുന്നു.

പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തു,ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ടെന്നും, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങളുണ്ടെന്നും എല്ലാം പറയുന്നത് കള്ളമാണ്. ഉപയോഗിച്ച്‌ കൊണ്ടിരുന്ന ഫോണ്‍ ജയിലില്‍ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലിപ്പൊട്ടിച്ച്‌ കത്തിച്ച്‌ കളഞ്ഞതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. മാത്രമല്ല, മഞ്ജുവുമായി സംസാരിച്ചു എന്നെല്ലാം പറയുന്നത് കള്ളമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ദിലീപും മഞ്ജു വാര്യരുമായി സംസാരിച്ചിട്ടില്ല. 2016 പകുതിക്ക് ശേഷമാണ് ഇരുവരും തമ്മില്‍ പരസ്പരം മിണ്ടാതായതെന്നാണ് അറിവ്. ഇങ്ങനെ നോക്കുമ്ബോള്‍ ദിലീപ് കോടതിയില്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.ആ ഫോണ്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അതോടെ പൊളിയും. അന്വേഷണ സംഘത്തിന് ഞാന്‍ പറഞ്ഞതാണ് സത്യമെന്ന് ബോധ്യപ്പെടും. സ്വാഭാവികമായും ദിലീപ് ഇക്കാര്യം പുറത്തുവരുന്നതില്‍ ഭയപ്പെടുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ച കാണുമെന്ന് എനിക്കുറപ്പാണ്. ഇപ്പോഴുള്ള കാര്യം ദിലീപിനെ വെല്ലുവിളിച്ചാണ് പറയുന്നത്. ഫോണ്‍ ഡാറ്റ റിട്രീവ് ചെയ്ത് കൊണ്ടുവരുമ്ബോള്‍ എന്റെ ഫോണില്‍ കിടക്കുന്ന സന്ദേശം അദ്ദേഹത്തിന്റെ ഫോണിലുണ്ടാവുമല്ലോ? അത് കളയാനാവില്ലെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വ്യക്തമാക്കി.ഞാന്‍ മോളുടെ ആഭരണമുണ്ട്, അത് വില്‍ക്കുകയോ പണയം വെച്ചോ, എന്ന് തുടങ്ങുന്ന ഒരു സന്ദേശം 2018 ജൂലായ് മാസത്തില്‍ അയച്ചിട്ടുണ്ട്. അത് കൂടി അതില്‍ കാണാം. 2018 ഓഗസ്റ്റില്‍ മറ്റൊരു സംഭവം കൂടി നടന്നിരുന്നു. അന്നേ ദിവസം ഞാന്‍ തിരികെ പോകുമ്ബോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച്‌ ഒരു വ്യക്തിയെ കണ്ടിരുന്നു. അയാളെ കുറിച്ച്‌ ഞാന്‍ വിശദമായി നാളെ പറയും. അത് ശരിയോ തെറ്റോ എന്ന് അദ്ദേഹം പറയട്ടെ. 2018 ഒക്ടോബര്‍ 19ന് രാവിലെ 7.30ന് കാവ്യ ഇപ്പോള്‍ പ്രസവിച്ചു, ബേബി ഗേള്‍ എന്ന സന്ദേശം അയച്ചിട്ടുണ്ട്. ഈ സന്ദേശം അദ്ദേഹം നിര്‍ബന്ധമായും കൊണ്ടുവരണം. എന്റെ ഫോണില്‍ ഇതുണ്ടെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി.ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് 2017 സെപ്റ്റംബര്‍ 13ന് എനിക്കൊരു മെസേജ് അയച്ചിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞാണ് മെസേജ് വന്നത്. നെയ്യാറ്റിന്‍കര വിന്‍സെന്റ് സാമുവല്‍ ബിഷപ്പിനെ പരിചയപ്പെടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്നായിരുന്നു ചോദിച്ചത്. ഞാന്‍ രാവിലെയാണ് മറുപടി അയച്ചത്. എനിക്കറിയാം എന്നായിരുന്നു മറുപടി പറഞ്ഞത്. ഫോണ്‍ റിട്രീവ് ചെയ്യുമ്ബോള്‍ ഇതൊക്കെ കൊണ്ടുവരണമെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അതേസമയം ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിള്‍ ഫോണ്‍, ഒരു വിവോ ഫോണ്‍, ദിലീപിന്റെ സഹോദരന്‍ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോണ്‍ എന്നിവ അന്വേഷണം തുടങ്ങിയപ്പോള്‍ മാറ്റിയെന്നും, ഹാജരാക്കിയത് പുതിയ ഫോണാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.അതേസമയം ഫോണുകള്‍ മാറ്റിയെന്ന കാര്യത്തില്‍ ദിലീപ് തര്‍ക്കിക്കുന്നില്ല. പക്ഷേ ഫോണ്‍ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നാണ് ദിലീപ് ഹൈക്കോടതിയോട് പറഞ്ഞത്. മഞ്ജു വാര്യരുമായി സംസാരിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയാല്‍ അവരത് ദുരുപയോഗം ചെയ്യും. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണം താനും റെക്കോര്‍ഡ് ചെയ്തിച്ചുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ് ആ സംഭാഷണങ്ങള്‍. തന്റെ ഡിഫന്‍സിന് ഈ ഫോണ്‍ അനിവാര്യമാണെന്നും ദിലീപ് പറഞ്ഞു. ഫോണ്‍ ആര്‍ക്കാണ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കേണ്ടത് എന്ന കാര്യം ദിലീപാണോ തീരുമാനിക്കേണ്ടത് എന്നും കോടതി ചോദിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.