ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഭര്‍ത്തൃവീട്ടുകാര്‍ കണ്ടത് അടിമയെ പോലെ, മോഫിയ ഏറ്റുവാങ്ങിയത് ക്രൂരപീഡനങ്ങളെന്ന് പൊലീസ് റിപ്പോര്‍ട്ട്

 


എറണാകുളം : ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.

കേസില്‍ പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ മോഫിയയുടെ മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം ശരിവയ്ക്കുന്നുണ്ട്. മോഫിയയുടെ ഭര്‍ത്താവായ സുഹൈലിന്റെ വീട്ടില്‍ കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. വീട്ടുകാര്‍ ക്രൂരമായി മാനസിക പീഡനം നടത്തിയപ്പോള്‍, സുഹൈലിന്റെ ഭാഗത്ത് നിന്നും ലൈംഗിക പീഡനമായിരുന്നു പ്രധാനമായും മോഫിയ നേരിട്ടത്.

മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയായിരുന്നു എന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. അശ്ലീല വീഡിയോകള്‍ക്ക് അടിമയായിരുന്ന ഇയാള്‍ ദൃശ്യങ്ങളില്‍ കാണുന്നത് പോലെ ചെയ്യാന്‍ മോഫിയയെ നിര്‍ബന്ധിക്കുമായിരുന്നു. സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമേ സ്ത്രീധനത്തിന്റെ പേരിലും മോഫിയയെ ഭര്‍ത്തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു. നാല്‍പ്പത് ലക്ഷം രൂപയാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഭര്‍ത്തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. വീട്ടില്‍ അടിമയെ പോലെ ജോലിയെടുപ്പിച്ചിരുന്നു.

ഭര്‍ത്തൃപീഡനത്തിനെതിരെ പരാതിയുമായി സമീപിച്ചപ്പോള്‍ പ്രതികളുടെ മുന്നില്‍ വച്ച്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അവഹേളിച്ചതിനെ തുടര്‍ന്നാണ് മോഫിയ കഴിഞ്ഞ ചൊവ്വാഴ്ച വീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവത്തെതുടര്‍ന്ന് ആരോപണ വിധേയനായ ആലുവ സി.ഐ സി.എല്‍.സുധീറിനെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയെങ്കിലും ആലുവയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രക്ഷോഭം തുടരുകയാണ്. ഇതേതുടര്‍ന്ന് കേസന്വേഷണം എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഡിവൈ.എസ്.പി വി.രാജീവിനാണ് ചുമതല. പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. ഇന്ന് രാവിലെ വ്യവസായ മന്ത്രി പി രാജീവ് മോഫിയയുടെ കുടുംബത്തെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. മുഖ്യമന്ത്രിയുമായി മോഫിയയുടെ പിതാവ് ഫോണില്‍ സംസാരിക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന ഉറപ്പ് അദ്ദേഹം മോഫിയയുടെ പിതാവിന് നല്‍കി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.