ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നോയിഡയിലെ വിമാനത്താവള മാതൃകയെന്ന പേരില്‍ ബി.ജെ.പി പ്രചരിപ്പിച്ചത്​ ചൈനീസ്​ വിമാനത്താവളം ; രൂക്ഷ വിമര്‍ശനം

 


ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 25ന്​​ ആണ് ഉത്തര്‍പ്രദേശില്‍ തറക്കല്ലിട്ടത് .യു.പിയിലെ ജേവറിലാണ്​ അന്തരാഷ്​ട്ര വിമാനത്താവളം ഉയരുക.

2024ഓടെ വിമാനത്താവളത്തിന്‍റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കുമെന്നാണ്​ കേന്ദ്രo വിലയിരുത്തുന്നത് . യു.പിയിലെ അഞ്ചാമത്തെ അന്താരാഷ്​ട്ര വിമാനത്താവളമെന്നതിന്​ പുറമെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമെന്നാണ്​ ബി.ജെ.പിയുടെ അവകാശ വാദം.

അതെ സമയം , മോദി വിമാനത്താവളത്തിന്​ തറക്കല്ലിട്ടതിന്​ പിന്നാലെ നോയിഡ വിമാനത്താവള മാതൃകയെന്ന പേരില്‍ ഒരു ചിത്രവും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ബി.ജെ.പി നേതാക്കളടക്കം പങ്കുവെച്ച ചിത്രം ചൈനീസ്​ വിമാനത്താവളത്തിന്റെതാണെന്നാണ്​ ഇപ്പോള്‍ പുറത്തുവരുന്ന വിവരം.ചൈനയിലെ ബെയ്​ജിങ്​ ഡാക്​സിങ്​ വിമാനത്താവളത്തിന്റെതാണ്​ ചിത്രം. 2019ല്‍ ‘ദി ഗാര്‍ഡിയന്‍’ പങ്കുവെച്ച ബെയ്​ജിങ്​ വിമാനത്താവളത്തിന്‍റെ ചിത്രത്തിന്​ സമാനമാണ്​ ഇപ്പോള്‍ നോയിഡയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം. 2019 സെപ്​റ്റംബറിലാണ്​ ഈ വിമാനത്താവളം തുറന്നത്​.അതേസമയം, നോയിഡ വിമാനത്താവളമെന്ന പേരില്‍ ചൈനീസ്​ വിമാനത്താവളത്തിന്‍റെ ചിത്രം ഉപയോഗിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ചൈനീസ്​ സര്‍ക്കാര്‍ മീഡിയയായ ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്​വര്‍ക്കിലെ മാധ്യമപ്രവര്‍ത്തകര്‍ രംഗത്തെത്തി. അതെ സമയം നേരത്തേ, നോയിഡ വിമാനത്താവളത്തി​​ന്റെ തെന്ന പേരില്‍ ഉത്തരകൊറിയയിലെ ഇഞ്ചിയോന്‍ വിമാനത്താവളത്തിന്‍റെ ചിത്രം ബി.ജെ.പി നേതാക്കള്‍ പങ്കുവെച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബെയ്​ജിങ്​ വിമാനത്താവളത്തിന്‍റെ ചിത്രം ബി.ജെ.പി വൃത്തങ്ങള്‍ പങ്കുവെച്ചത്​.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.