ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

 


കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ ഭാഗമായ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ആധുനികവത്ക്കരിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ അഞ്ച് കോടി രൂപ അനുവദിച്ചു.

ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അദ്ധ്യക്ഷയായിട്ടുളള കാസര്‍കോട് വികസന പാക്കേജിന്റെ ജില്ലാതല സാങ്കേതിക സമിതിയാണ് പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കിയത്. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്. കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ മുതല്‍ തായലങ്ങാടി വരെയുളള ഭാഗമാണ് നവീകരിക്കുക.

പദ്ധതിയുടെ ഭാഗമായി റെയില്‍വെ സ്‌റ്റേഷന് മുമ്ബിലായി ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രവും പാതയോരത്ത് യാത്രക്കാര്‍ക്ക് വിശ്രമിക്കാനായി പാര്‍ക്കും നിര്‍മ്മിക്കും. ബാക്കിയുള്ള സ്ഥലത്ത് പൂന്തോട്ടം അടക്കമുളള പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തും. റോഡിന് ഇരുവശവുമുള്ള മരങ്ങള്‍ സംരക്ഷിച്ച്‌ നിര്‍ത്തി ഇന്റര്‍ലോക്ക് ചെയ്ത് പാര്‍ക്കിങ്ങ് സൗകര്യം ഒരുക്കും. പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കും. ആധുനിക ലഘു ഭക്ഷണശാല ഇതിനോടനുബന്ധിച്ച്‌ ഉണ്ടാകും. റോഡിന് ഇരുവശവും ടൈല്‍സ് വിരിച്ച നടപ്പാത, ഓവുചാല്‍, കൈവരികള്‍ തുടങ്ങിയവയും സ്ഥാപിക്കും. ആധുനിക തെരുവു വിളക്ക് സംവിധാനം, സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പ്ലേ സംവിധാനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.

യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജമോഹന്‍, ഫിനാന്‍സ് ഓഫീസര്‍ എം.ശിവപ്രകാശന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്ബാടി, പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്‌സി.എഞ്ചിനീയര്‍ കെ. പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച്‌ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.