ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അജിത തങ്കപ്പനെ കൈവിട്ട് 8 യുഡിഎഫ് കൗണ്‍സിലര്‍മാര്‍;പ്രതിപക്ഷത്തിനൊപ്പം

 


തൃക്കാക്കര നഗരസഭയില്‍ ചൊവ്വാഴ്ച്ച ഉടലെടുത്ത പൂട്ടുപൊളിക്കല്‍ വിവാദത്തില്‍ അജിത തങ്കപ്പനെ കൈവിട്ട് എട്ട് യുഡിഎഫ് അംഗങ്ങള്‍.

കോണ്‍ഗ്രസിലേയും ലീഗിലേയും നാല് വീതം അംഗങ്ങള്‍ അജിത തങ്കപ്പനെതിരെ പരസ്യനിലപാട് എടുക്കുകയായിരുന്നു.

മുറിയുടെ പൂട്ടുപൊളിച്ചത് അജിത തങ്കപ്പന്‍ തന്നെയാണെന്നും ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നുമുള്ള പ്രതിപക്ഷ ആരോപണത്തിനൊപ്പം നില്‍ക്കുകയായിരുന്നു യുഡിഎഫ് കൗണ്‍സിലര്‍മാര്‍. ഇതോടെ രംഗം വഷളായി. അധ്യക്ഷയും മറ്റുകൗണ്‍സിലര്‍മാരും ഹാള്‍ വിട്ടപ്പോള്‍ എട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫിനൊപ്പം നിലകൊണ്ടു.

വൈസ് ചെയര്‍മാന്‍ എഎ ഇബ്രാഹിംകുട്ടി, സ്ഥിരം സമിതി അധ്യക്ഷ സ്മിത സണ്ണി, വിഡി സുരേഷ്, രാധാമണി പിള്ള, ജോസ് കളത്തില്‍, സജീന അക്ബര്‍, ടിജി ദിനൂപ്, ഷിമി മുരളി എന്നിവരാണ് പരസ്യനിലപാടെടുത്തത്.

അജിതാ തങ്കപ്പന്റെ മുറിയുടെ പൂട്ട് തകര്‍ത്തതിനെ ചൊല്ലിയുള്ള അജണ്ടയാണ് കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളിക്കിടയാക്കിയത്. നഗരസഭയിലെ ഓണക്കിഴി വിവാദത്തിനിടെ അജിതാ തങ്കപ്പന്‍ ചെയര്‍പേഴ്‌സന്റെ മുറി പൂട്ടി പോയിരുന്നു. പിന്നീട് പൂട്ട് പൊളിച്ചാണ് മുറി തുറന്നത്. ആ പൂട്ടിന്റെ ചെലവും പണിക്കൂലിയുമായി 8000 രൂപ കൗണ്‍സില്‍ അംഗീകരിക്കേണ്ടി വരികയായിരുന്നു. പിന്നാലെയാണ് തര്‍ക്കം ഉടലെടുത്തത്.

പൂട്ട് ചെയര്‍പേഴ്‌സണ്‍ തന്നെ തകര്‍ത്തതാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇത് സംബന്ധിച്ച്‌ പ്രതിപക്ഷം നല്‍കിയ കേസ് പൊലീസ് പരിഗണനയിലാണ്. എന്നാല്‍ പ്രതിപക്ഷമാണ് ക്യാബിന്റെ പൂട്ട് പൊളിച്ചതെന്നാണ് അജിതാ തങ്കപ്പന്റെ ആരോപണം.

സംഭവത്തില്‍ ഇതിനകം രണ്ട് പേര്‍ അറസ്റ്റിലായി. സിപിഐ നേതാവും മുനിസിപ്പിലിറ്റി പ്രതിപക്ഷ ഉപനേതാവുമായ എംജെ ഡിക്‌സന്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിസി വിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നല്‍കിയ പരാതിയിലാണ് എംജെ ഡിക്‌സനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിപിഐഎം കൗണ്‍സിലര്‍മാരുടെ പരാതിയില്‍ ആണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ വിജുവിനെ അറസ്റ്റ് ചെയ്തത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

കാസര്‍കോട് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

  കാസര്‍കോട്: അഡൂരില്‍ വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. സഹോദരങ്ങളാണ് മരിച്ചത്. അഡൂര്‍ പിഎച്ച്‌സിക്ക് സമീപത്തുള്ള അബൂബക്കറിന്റെ മക്കളായ മുസമ്മില്‍ (14), മുന്‍സിര്‍ (10) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഒമ്പത് വയസുകാരനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടികൾ കളിക്കുന്നതിനിടെയായിരുന്നു അപകടം

പഹൽഗാം ഭീകരരെ വധിച്ചു; ഓപ്പറേഷൻ മഹാദേവിലൂടെ പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 3 ഭീകരരെ വധിച്ചെന്ന് അമിത് ഷാ

  ദില്ലി: ഓപ്പറേഷൻ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പഹൽഗാമിൽ നിരപരാധികളെ വധിച്ച മൂന്ന് ഭീകരരെയാണ് ഓപ്പറേഷൻ മഹാദേവിലൂടെ സൈന്യം കൊലപ്പെടുത്തിയത്.