ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പൂജാ ബമ്പര്‍; 12 കോടി കാസർകോട് വിറ്റ ടിക്കറ്റിന്‌

കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില. നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. രണ്ടാം സമ്മാനം- ഒരു കോടി വീതം നാലുപേര്‍ക്ക്. JD 504106, JC 748835, JC 293247, JC 781889. മൂന്നാം സമ്മാനം 50 ലക്ഷം വീതം 10 പേര്‍ക്ക്‌. JA 269609, JB 117859, JC 284717, JD 239603, JE 765533, JA 538789, JB 271191, JC 542383, JD 899020, JE 588634. നാലാം സമ്മാനം 5 ലക്ഷം വീതം 5 പേർക...

സ്വർണവിലയെ പിടിച്ചുകെട്ടി ഫെഡറല്‍ റിസർവ്; ഉപഭോക്താക്കൾക്ക് ആശ്വാസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഇന്നലെ ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്.ഒരാഴ്ചയായി സ്വർണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4715 രൂപയുമാണ്. വെള്ളിയുടെ വില ശനിയാഴ്ച ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. നവംബറിലെ  സ്വർണവില ഒറ്റനോട്ടത്തില്‍ നവംബർ 1 - ഒരു പവന്‍ സ്വര്‍ണത്തിന് 240  രൂപ കുറഞ്ഞു.  വിപണി വില 45,120 രൂപ നവംബർ 2 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,200 രൂപ നവംബർ 3 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  ഉയർന്നു.  വിപണി വില 45,280 രൂപ നവംബർ 4 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ  കുറഞ്ഞു.  വിപണി വില 45,200 രൂപ നവംബർ 5 ...

നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കുകളിലേക്ക് പാഞ്ഞു കയറി, 55 കാരൻ മരിച്ചു

  മംഗളൂരു: ടിപ്പർ ലോറി ബൈക്കുകളിൽ ഇടിച്ചു ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. അടൂർ സ്വദേശി ഡിഎസ് റഹീം (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ദേശീയപാത ഗുർപൂർ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്താണ് അപകടം. അടൂർ ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് ബൈക്കുകളിലേക്ക് നിയന്ത്രണം വിട്ട ടിപ്പർ ലോറി ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റഹീമിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഡീലറായിരുന്നു. അടൂർ സഹാറ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗമായിരുന്നു. കാഞ്ഞില കോടി ബദ്‌റുൽ ഹുദാ ജുമാമസ്ജിദ് മുൻ ട്രഷററും മുസ്‌ലിം വെൽഫെയർ അസോസിയേഷൻ സ്ഥാപക അംഗവുമായിരുന്നു. ഭാര്യയും നാലുമക്കളുമുണ്ട്.

നവകേരള സദസ്സിന് പണം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്തും

പത്തനംതിട്ട: കേരള സര്‍ക്കാരിന്‍റെ നവകേരള സദസ്സിനായി പണം നല്‍കാന്‍ യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍. യുഡിഎഫ് ഭരിക്കുന്ന തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്തുമാണ് നവകേരള സദസ്സിന് പണം നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി തിരുവല്ല നഗരസഭ ആദ്യഘട്ടമായി 50000 രൂപ നല്‍കി. കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി യോഗവും പണം നല്‍കാന്‍ തീരുമാനിച്ചു. രണ്ടു സംഭവങ്ങളിലും പത്തനംതിട്ട ഡിസിസി നേതൃത്വം വിശദീകരണം തേടിയേക്കും. തദ്ദേശ സ്ഥാപനങ്ങള്‍ നവകേരള സദസ്സിന് പണം നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നവകരേള സദസ്സിന് പണം നല്‍കേണ്ടന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദേശം. യുഡിഎഫ് ഭരണത്തിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കരുതെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം മറികടന്നാണിപ്പോള്‍ തിരുവല്ല നഗരസഭയും കോന്നി ബ്ലോക്ക് പഞ്ചായത്തും പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ നവകേരള സദസ്സിന് അരലക്ഷം രൂപ അനുവദിച്ചത് വിവാദമായതോടെ തീരുമാനം പിന്‍വലിച്ചിരുന്ന...

രോഗികളെ ചേർത്ത് പിടിച്ച് ഡെൻ്റൽ ഡോക്ടർ

ജനറൽ ആശുപത്രിയിലെ രോഗികൾക്കും  കൂട്ടിരിപ്പുകാർക്കും ചൊവ്വാഴ്ച ഉച്ച ഭക്ഷണം നൽകിയത്  ആശുപത്രിയിലെ ഡെൻ്റൽ ഡോക്ടറായ മൊഹ്മിനയായിരുiന്നു. ഡോ മൊഹ്മിനയുടെ നേതൃത്വത്തിൽ നടത്തി വരുന്ന കാരുണ്യ  പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഭക്ഷണം നൽകിയത്. ഡോക്ടറുടെ നേതൃത്വത്തിൽ  " ദി ഡെൻ്റൽ സ്റ്റേഷൻ " എന്ന പേരിൽ പുതിയ ഡെൻ്റൽ ക്ലീനിക്ക് ആരംഭിച്ചിരിക്കുകയാണ്.ഇതിൻ്റെ ഉൽഘാടനത്തിൻ്റെ ഭാഗമായിട്ടാണ് രോഗികൾക്ക് ഡോക്ടർ സ്നേഹ സമ്മാനവുമായി എത്തിയത്

ആസ്പത്രി ലിഫ്റ്റില്‍വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്രതിക്കായി അന്വേഷണം

കുമ്പള: ആസ്പത്രി ലിഫ്റ്റില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ആസ്പത്രിയിലെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളടക്കം പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. മൂന്ന് ദിവസം മുമ്പ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച മാതാവിന്റെ ബന്ധുവിനെ കാണാന്‍ മാതാവിനൊപ്പം എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. അതിനിടെ മാതാവ് മുറിയില്‍ ബന്ധുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ വിദ്യാര്‍ത്ഥിനി മുറിക്ക് പുറത്തിറങ്ങുകയായിരുന്നു. ഈ സമയത്ത് വിദ്യാര്‍ത്ഥിനിയുടെ അടുത്തെത്തിയ ഒരാള്‍ ആസ്പത്രിയുടെ ലിഫ്റ്റില്‍ കറങ്ങി വരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പിന്നീട് കുട്ടിയോട് നീ പഠിക്കുന്ന സ്‌കൂളില്‍ വരാമെന്നും ഐസ്‌ക്രീമും മറ്റും വാങ്ങിച്ച് തരാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചതായും പരാതിയില്‍ പറയുന്നു. വിദ്യാര്‍ത്ഥിനി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. പ്രതിയെ കണ്ടെത്താനായി ആസ്പത്രിയുടെയും ലിഫ്റ്റിലേ...

കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

കാസര്‍കോട്: പൈപ്പ് ഇടാന്‍ കുഴിയെടുക്കുന്നതിനിടെ മതിലിടിഞ്ഞ് വീണ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. കാസര്‍കോട് മാര്‍ക്കറ്റ് റോഡിന് സമീപമാണ് അപകടം. ചൊവ്വാഴ്ച വൈകിട്ട് നാലിനാണ് സംഭവം. പൈപ്പ് ലൈനിടാന്‍ കുഴിയെടുക്കുന്നതിനിടെ സമീപത്തെ മതില്‍ ഇടിഞ്ഞ് വീണ് അടിയില്‍പെട്ടാണ് ഇരുവരും മരിച്ചത്. കര്‍ണാടക ചിക്കമംഗളൂരുവിലെ ബാസയ്യ (40), കര്‍ണാടക കൊപ്പല്‍ സ്വദേശി ലക്ഷ്മപ്പ (43) എന്നിവരാണ് മരിച്ചത്. സമീപവാസികള്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട് സി.ഐ പി. അജിത് കുമാറും മറ്റു പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.