നീറ്റ് പരീക്ഷാ ക്രമക്കേട്: രാഹുലിന് കാര്യമായ ചലനമുണ്ടാക്കാനായില്ല; രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എംപി
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി ഡോ. ശശി തരൂര്‍ എംപി. സിജെപി ഉന്നയിച്ച അതേ വിഷയം തന്നെയാണ് കോണ്‍ഗ്രസും ഏറ്റെടുത്തതെങ്കിലും രാഹുലിന് കാര്യമായ ചലനമുണ്ടാക്കാനായില്ലെന്നും കോണ്‍ഗ്രസ് പുനര്‍ ചിന്തനം നടത്തണമെന്നും ശശി തരൂര്‍ പ്രതികരിച്ചു. മുംബൈയിലെ സംവാദ പരിപാടിയിലാണ് പ്രതികരണം.
സിജെപി സമീപകാല പ്രതിഷേധങ്ങളില്‍ ഉന്നയിച്ച വിഷയങ്ങള്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി-സമ്പര്‍ക്ക പരിപാടിയായ 'ഛാത്രോം കി ഗൂഞ്ച് (വിദ്യാര്‍ത്ഥികളുടെ ശബ്ദം)-ന്റെ ഭാഗമായിരുന്നു. സിജെപിക്ക് മുന്‍പ് തന്നെ വിഷയം ഏറ്റെടുത്തിട്ടും എന്തുകൊണ്ട് വേണ്ടത്ര ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പരിശോധിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ