ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്ന് പുനര്‍നാമകരണം ചെയ്യുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയില്‍ ചര്‍ച്ചകളൊന്നുമില്ലാതെയാണ് സഭ ബില്ലിന് അംഗീകാരം നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അവതരിപ്പിച്ച ബില്ലിന്മേലുള്ള നടപടിക്രമങ്ങള്‍ ആറു മിനിറ്റുകള്‍ക്കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ 'കേരള' എന്നുള്ളത് മാറ്റി 'കേരളം' എന്നാക്കി മാറ്റാന്‍ ആവശ്യപ്പെട്ട് 2024 ജൂണ്‍ 24-നാണ് കേരള നിയമസഭ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ