കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ പരിശോധന നടത്തിയ ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ തിരച്ചടി. ഒന്‍പതാം പ്രതി ഹരീഷ് കുമാറിന്റെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി വിധിയില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. മറ്റ് 24 പ്രതികള്‍ക്കും ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. മറ്റ് പ്രതികള്‍ക്ക് ഏര്‍പ്പെടുത്തിയ ജാമ്യവ്യവസ്ഥ ഹരീഷ് കുമാറിനും ബാധകമാക്കി. സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കേസില്‍ ആകെ 25 പ്രതികളാണുള്ളത്..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ