ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും

 


തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ ദുരന്തമേഖലയിലേക്ക്. പത്തനംതിട്ടയിലെ പ്രളയ മേഖലകളായ റാന്നി, ആറന്‍മുള തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. 12 മണിക്ക് ആറന്‍മുളയില്‍ ആയിരിക്കും ആദ്യ സന്ദര്‍ശനം. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ക്യാംപുകളുടെ പ്രവര്‍ത്തനവും മുഖ്യമന്ത്രി വിലയിരുത്തും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ ഏകോപനത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന വിമര്‍ശനത്തിനിടെയാണ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ വിഡി സതീശന്‍ എത്തുന്നത്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും ഉണ്ടായപ്പോള്‍ കടയുടെ ഉദ്ഘാടനത്തിനും പൊന്നാനിയില്‍ സ്വകാര്യ വിരുന്നില്‍ പങ്കെടുത്തതും മുഖ്യമന്ത്രിക്കെതിരേ എല്‍ഡിഎഫ് നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അഭിപ്രായങ്ങള്‍