സോഷ്യല്‍ മീഡിയയില്‍ നിന്നു വാര്‍ത്ത നീക്കം ചെയ്യാന്‍ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ നിന്നും വാര്‍ത്ത നീക്കം ചെയ്യാന്‍ ഇടപെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 'മല്‍സ്യത്തൊഴിലാളി മേഖലയിലുണ്ടായ വിഷയങ്ങളില്‍ ഇടപെട്ടതിനെ അഭിനന്ദിച്ച് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് നടത്തിയ പ്രസംഗം വരെ സോഷ്യല്‍മീഡിയ റിമൂവ് ചെയ്തു. ഷിബു ബേബി ജോണും ഞാനും ഗൗതം കൃഷ്ണയുടെ വീട്ടില്‍ പോയതും റിമൂവ് ചെയ്തു. തെലങ്കാന, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിമാരുടെ വാര്‍ത്തകളും റിമൂവ് ചെയ്തിട്ടുണ്ട്. മെറ്റ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. ഞാനോ എന്റെ ഓഫീസോ പറഞ്ഞിട്ട് നിങ്ങള്‍ കൊടുക്കുന്ന വാര്‍ത്ത മെറ്റ റിമൂവ് ചെയ്യുമോ? ആ സ്വാധീനം എനിക്കുണ്ടോ?', വി ഡി സതീശന്‍ ചോദിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ