സര്‍ക്കാരിന് തിരിച്ചടി; ഫ്രഷ് കട്ട് പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
കോഴിക്കോട്: താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ പ്ലാന്റ് കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പ്ലാന്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ പോലിസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഫ്രഷ് കട്ട് പ്രവര്‍ത്തിപ്പിക്കുന്ന സമയം വീണ്ടും പരിശോധന നടത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്ലാന്റില്‍ നിന്ന് അറവുമാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന് തെളിവില്ലെന്നാണ് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ