തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട പി എസ് സി റാങ്ക് പട്ടികയിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പി എസ് സി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സ്റ്റേ.
റാങ്കു പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ മാര്‍ക്ക് ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ കൈമാറാനുള്ള കമ്മീഷന്‍ ഉത്തരവ് ചോദ്യം ചെയ്താണ് പി എസ് സി ഹൈക്കോടതിയെ സമീപിച്ചത്. ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കമ്മീഷന്‍ ഉത്തരവ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത കോടതി പരാതിക്കാരനായ മൂന്നാം റാങ്കുകാരന് നോട്ടീസ് അയച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ