തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതല്‍ എസ്‌ഐമാര്‍ക്ക്. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഇനി മുതല്‍ ഭൂരിഭാഗം പോലിസ് സ്റ്റേഷനുകളുടെയും പൂര്‍ണ ചുമതല സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കായിരിക്കും(എസ്‌ഐ). പോലിസിനെ കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'എന്റെ പോലിസ് സ്റ്റേഷന്‍' പദ്ധതിയുടെ ഭാഗമായാണ് ഈ സുപ്രധാന മാറ്റം. സംസ്ഥാനത്ത് ഇന്ന് മുതല്‍ 419 പോലിസ് സ്റ്റേഷനുകളുടെ ചുമതല എസ്‌ഐമാര്‍ക്ക്. അതേസമയം, സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട 64 പോലിസ് സ്റ്റേഷനുകളില്‍ ഇന്‍സ്‌പെക്ടര്‍മാര്‍ തന്നെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി (എസ്എച്ച്ഒ) തുടരും. മറ്റ് സ്റ്റേഷനുകളുടെ ഭരണം ഇന്നു മുതല്‍ എസ്‌ഐമാര്‍ ഏറ്റെടുക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ