അമിത് ഷാ ഇന്നും പാര്‍ലമെന്റില്‍ എത്തിയില്ല; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ നടപടികള്‍ ഉച്ചവരെ നിര്‍ത്തിവച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും സഭയില്‍ എത്തിയില്ല. വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് അതിക്രമത്തില്‍ അമിത് ഷാ മറുപടി പറയണെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും പ്രതിപക്ഷം ബഹളം വച്ചു. ലോക്‌സഭ രണ്ട് മണിവരെയും രാജ്യസഭ പന്ത്രണ്ട് മണി വരെയും നിര്‍ത്തിവച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ