തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നാളെ നടത്താനിരുന്ന (സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ) സെറ്റ് പരീക്ഷ മാറ്റിവെച്ചു. കാലാവസ്ഥാ മുന്നറിയിപ്പുകളുടെയും വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ജാഗ്രതാ നിർദേശങ്ങളുടെയും പശ്ചാത്തലത്തിലാണ് നടപടി.
പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കാം.എംജി സർവകലാശാല മറ്റന്നാൾ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ