തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷ മഴയില്‍ 22ശതമാനം കുറവ്. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. ജൂണ്‍ ഒന്ന് മുതല്‍ കണക്കാക്കുന്ന കാലവര്‍ഷ സീസണില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 22 ശതമാനം കുറവ് മഴയാണ് ഇതുവരെ കിട്ടിയത്. 1213.1 മില്ലിമീറ്റര്‍ മഴയാണ് കേരളത്തിന് കാലവര്‍ഷത്തില്‍ ലഭിച്ചത്. 1556.2 മില്ലിമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴ് ജില്ലകളില്‍ മഴ കുറഞ്ഞു. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ