തിരുവനന്തപുരം: സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ ഓഗസ്റ്റ് 15 മുതല്‍ സബ് ഇന്‍സ്‌പെക്ടര്‍മാരെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി (എസ്എച്ച്ഒ) നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന ചുമതലയിലാണ് ആഭ്യന്തര വകുപ്പ് സമൂലമായ മാറ്റം വരുത്തുന്നത്. രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
നേരിട്ട് ജോലിയില്‍ പ്രവേശിക്കുന്ന യുവതീയുവാക്കള്‍ക്ക് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും നല്‍കുന്നത് അവരുടെ കാര്യക്ഷമതയും തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 484 ലോ ആന്‍ഡ് ഓര്‍ഡര്‍ പോലിസ് സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം കൂടുതല്‍ ജനകീയമാക്കാന്‍ പുതിയ മാറ്റം ഉപകരിക്കും. ഇതില്‍ 419 പോലിസ് സ്റ്റേഷനുകളിലാണ് ഓഗസ്റ്റ് 15 മുതല്‍ സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എസ്എച്ച്ഒമാരായി ചുമതലയേല്‍ക്കുക. അതേസമയം, കൂടുതല്‍ പ്രാധാന്യമുള്ള 64 പോലിസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ എസ്എച്ച്ഒമാരായി തുടരും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ