"സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ല: ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഒപി ബഹിഷ്‌കരണ സമരം ഇന്ന് മുതല്‍. കോളജുകള്‍ ഇന്ന് മുതല്‍ സ്തംഭിക്കും. ഡോക്ടര്‍മാരുടെ അനിശ്ചിതകാല ഒപി ബഹിഷ്‌കരണത്തിന് തുടക്കം. 19 മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവെക്കും. സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിച്ചില്ലെന്ന് കെജിഎംസിടിഎ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ നടന്ന സമരം ഫെബ്രുവരി രണ്ടിന് സര്‍ക്കാരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ന് മുതല്‍ വീണ്ടും അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണവും അനിശ്ചിതകാല ഒപി ബഹിഷ്‌കരണവും ശക്തമാക്കാന്‍ ഡോക്ടമാരുടെ സംഘടന തീരുമാനിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ