
കൊച്ചി: 'കേരള സ്റ്റോറി 2' വിന്റെ പ്രദർശനാനുമതി തടയണമെന്ന ഹരജി നേരത്തെ തീർപ്പാക്കണം എന്ന നിർമ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ച് ഹരജി വീണ്ടും പരിഗണിക്കും. സിനിമയുടെ റിലീസ് നാളെയായതിനാൽ ഹൈക്കോടതിയിൽ നിന്നും പ്രതികൂല ഉത്തരവ് ഉണ്ടായാൽ മേൽക്കോടതിയിൽ സമീപിക്കാൻ സമയം വേണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം. സിനിമ മുഴുവനായി കാണാൻ സമയമില്ലാത്തതിനാൽ ചിത്രത്തിന്റെ ടീസർ പരിഭാഷ കണ്ടായിരിക്കും കോടതി ഉത്തരവിടുക.
കോടതിയിലെ യിലെ വാദം തീരും വരെ കേരള സ്‌റ്റോറി സിനിമയുടെ റിലീസ് പാടില്ലെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഹരജിക്കാരുടെ വാദങ്ങള്‍ സിനിമയുടെ നിര്‍മാതാക്കള്‍ അപ്രസക്തമാക്കരുതെന്നും കോടതി പറഞ്ഞു. ജഡ്ജിമാർ സിനിമ കണ്ട് വിലയിരുത്തുന്നതിൽ എതിർപ്പ് അറിയിച്ചും നിർമാതാവ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ