ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മഴ മുന്നറിയിപ്പ്; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്.

നിതിൻ രാജിന്റെ മരണം: ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; കസ്റ്റഡി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

  കണ്ണൂർ: കണ്ണൂർ അഞ്ഞാറക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയായ മുൻ വിഭാഗം മേധാവി ഡോ. എം.കെ. റാമിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ഈ മാസം 27-ന് പ്രതിയെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം. അന്നേദിവസം തന്നെ പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ സമർപ്പിക്കും.

ഇൻഡിഗോ വിമാനത്തിൽ ഇ.പി ജയരാജൻ ആക്രമിച്ചെന്ന പരാതി; അന്വേഷണത്തിന് പുതിയ സംഘം

തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിനുള്ളിൽ സിപിഎം നേതാവ് ഇ.പി. ജയരാജൻ ആക്രമിച്ചെന്ന യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന്റെ പരാതിയിൽ തുടരന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് കേസ് അന്വേഷിക്കുക

നീറ്റ് പരീക്ഷാ ക്രമക്കേട്: പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

  വരെ പിരിഞ്ഞു. വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അതിവേഗ കോടതിയും പരീക്ഷ പേപ്പർ ചോർത്തുന്നവർക്ക് കഠിന ശിക്ഷയും ഉറപ്പ് വരുത്തുമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു. അതിനിടെ ചോദ്യപ്പേപ്പർ ചോർച്ചാ കേസുകൾ പരിഗണിക്കാൻ പ്രത്യേക ജഡ്ജിയെ ഡൽഹി ഹൈക്കോടതി നിയോഗിച്ചു. അതേസമയം, പരീക്ഷാ ക്രമക്കേടിൽ പാർലമെന്റിൽ സമഗ്രമായ ചർച്ച വേണമെന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ അഭിപ്രായമാണെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. വിഷയത്തിൽ ചർച്ച നടത്താമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പുനൽകിയിട്ടുണ്ട്.

ഗൺമാൻ മര്‍ദനക്കേസ് അട്ടിമറി: എം.ആർ അജിത് കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങി

  തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറങ്ങി. ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. അജിത്കുമാർ നടത്തിയ ഇടപെടൽ നിയമപരമല്ലെന്നാണ് കണ്ടെത്തൽ. ഇരകൾക്ക് അനീതി വരുത്താനും കുറ്റാരോപിതർക്ക് നിയമനടപടികളിൽ നിന്ന് സംരക്ഷണം ലഭിക്കാനും ഇടയാക്കിയെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ എം.ആർ അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ആഭ്യന്തരവകുപ്പ് കണ്ടെത്തി. കേസ് ഡയറി തിരുത്താനും റഫർ റിപ്പോർട്ട് തയ്യാറാക്കാനും ഉദ്യോഗസ്ഥർക്ക് മേൽ അജിത്കുമാർ ഇടപെടൽ നടത്തിയെന്ന അന്വേഷണറിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം താൻ വയനാട് ചൂരൽമലയിലെ രക്ഷാപ്രവർത്തനങ്ങളുടെ ഭാഗമായിരുന്നെന്ന അദ്ദേഹത്തിന്‍റെ വിശദീകരണം തള്ളിക്കൊണ്ടാണ് നടപടി.

കാസര്‍കോട്ടെ വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

കാസര്‍കോട്: കാസര്‍കോട്ടെ വ്യവസായ പാര്‍ക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് പ്ലാസ്റ്റിക് ഗ്രാന്യൂള്‍സ് നിര്‍മിക്കാന്‍ അസംസ്‌കൃത വസ്തുക്കള്‍ തരംതിരിക്കുന്ന ഫാക്ടറിയില്‍ തീപടര്‍ന്നത്. വിവരമറിഞ്ഞെത്തിയ കാസര്‍കോട്, കുറ്റിക്കോല്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാസേനാ യൂണിറ്റുകള്‍ സംയുക്തമായി നടത്തിയ ശ്രമത്തിലൂടെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഫാക്ടറിക്കുള്ളിലൂടെ ഗെയില്‍ വാതക പൈപ്പ് ലൈന്‍ കടന്നുപോകുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമായിരുന്നു. ഏകദേശം രണ്ടു മീറ്റര്‍ ആഴത്തില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനിലേക്ക് തീ പടരാതിരുന്നതോടെ വലിയൊരു ദുരന്തമാണ് ഒഴിവായത്. തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ ഗെയില്‍ വാതക പൈപ്പ് ലൈനിന് മുകളിലെ ഭാഗത്ത് പരിശോധന നടത്തി.

"ചോദ്യപേപ്പര്‍ ചോര്‍ച്ച: കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുള്ള കരട് നിയമം മന്ത്രിസഭ പരിഗണിക്കും; അര്‍ധ രാത്രിയില്‍ വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

  ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യം ശക്തമാക്കി വിദ്യാര്‍ഥികളും പ്രതിപക്ഷ എംപിമാരും പ്രതിഷേധം ശക്തമാക്കിയിരിക്കെ വിഷയത്തില്‍ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്നതിനും കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം കേന്ദ്ര മന്ത്രിസഭ വെള്ളിയാഴ്ച പരിഗണിക്കുമെന്നാണ് നരേന്ദ്ര മോദി അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റിന്റെ നിലവിലെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തന്നെ ബില്‍ എത്രയും വേഗം പാസാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിലൂടെ അര്‍ധരാത്രിയില്‍ പങ്കുവെച്ച ഏകദേശം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ മാനസിക വേദനയാണ് സൃഷ്ടിച്ചതെന്നും ഇത്തരം സംഭവങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി വ്യക്തമ...