കാസർകോട് :മല്ലം - മംഗലാപുരം കെ.എസ്. ആർ.ടി.സി. ബസ് സർവീസ് പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ അനീസ മൻസൂർ മല്ലത്ത്, എസ്ടിയു സംസ്ഥാന സെക്രട്ടറി ഷെരീഫ് കൊടവഞ്ചി, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഹമീദ് മല്ലം, ജനറൽ സെക്രട്ടറി ഷെരീഫ് മല്ലത്ത് എന്നിവരുടെ നേതൃത്വ ത്തിൽ നിവേദനം നൽകി.
വൈകിട്ട് 7: 45 ന് കാസർ കോട് നിന്ന് മല്ലത്തേക്കും രാവിലെ 5.30ന് മല്ലത്ത് നിന്ന് മംഗലാപുരത്തേക്കും നടത്തിയിരുന്ന സർവീസ് കോവിഡ് കാലത്താണ് നിർത്തലാക്കിയത്. പ്രസിദ്ധ മായ മല്ലം ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തജനങ്ങൾക്കും നാട്ടുകാർക്കും ചികിത്സ ക്കായി മംഗലാ പുരത്തെ ആശ്രയിക്കുന്ന രോഗികൾ ക്കും ഈസർവ്വീസ് ഏറെ ഗുണകരമായിരുന്നു. പ്രസ്തുത സർവ്വീസ്പുന: സ്ഥാപിക്കണമെന്നും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കണ മെന്നും നിവേദനത്തിൽ ആവശ്യ പ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി യും മന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ