പനയാൽ: പാർട്ടി സ്ഥാപക നേതാക്കളിലൊരാളും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ സഖാവ് വി. എസ്. അച്യുതാനന്ദന്റെ ഓർമ്മ പുതുക്കി സി.പി.ഐ.(എം) ബങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ 'വി. എസ്. ദിനം' ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പുലർച്ചെ പ്രദേശത്ത് പ്രഭാതഭേരിയും തുടര്‍ന്ന് ബ്രാഞ്ച് ഓഫീസിന് മുന്നിൽ പതാക ഉയർത്തലും സംഘടിപ്പിച്ചു.
സി.പി.ഐ.(എം) പനയാൽ ലോക്കൽ കമ്മിറ്റി അംഗം എ. എം. അബ്ദുള്ള പാർട്ടി പതാക ഉയർത്തി. ചടങ്ങിൽ മുതിർന്ന നേതാവും അധ്യാപകനുമായ പി. ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാടിന്റെ വികസനത്തിനും ജനകീയ പോരാട്ടങ്ങൾക്കും സ. വി. എസ്. നൽകിയ സംഭാവനകളെ കുറിച്ച് എ. എം. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
ബ്രാഞ്ച് സെക്രട്ടറി അനിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ബ്രാഞ്ചിലെ മുഴുവൻ പാർട്ടി അംഗങ്ങളും പ്രദേശത്തെ പ്രവർത്തകരും പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ