ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതി സ്റ്റേ അനുവദിച്ചു. ഉത്തരവിന് വലിയ രീതിയിലുള്ള തിരുത്തലുകള്‍ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രിം കോടതി തിങ്കളാഴ്ച ഇടക്കാല ഉത്തരവില്‍ ഈ നിര്‍ണ്ണായക സ്റ്റേ പുറപ്പെടുവിച്ചത്. ബക്രീദ് ദിനത്തിലോ മറ്റ് ദിവസങ്ങളിലോ സംസ്ഥാനത്ത് പശുക്കളെയോ പശുക്കിടാങ്ങളേയോ അറക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. 1976 ഓഗസ്റ്റിലെ ഒരു സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിക്കൊണ്ട് സംസ്ഥാനത്തുടനീളം ഗോവധം നിരോധിക്കാന്‍ മദ്രാസ് ഹൈക്കോടതി മെയ് 27നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനെതിരെ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പ്രത്യേക അനുമതി ഹരജി ഫയല്‍ ചെയ്തിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ