കുട്ടികള്‍ക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തില്‍ പെരുമാറി; കെ ടി ജലീലിനെതിരേ കേസെടുത്ത് ബാലാവകാശ കമ്മീഷന്‍
പാലക്കാട്: മണ്ണാര്‍ക്കാട് നഗരസഭയില്‍ വിവിധ വാര്‍ഡുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് മാനസിക പ്രയാസം ഉണ്ടാവുന്ന തരത്തില്‍ പെരുമാറിയ മുന്‍മന്ത്രി കെ ടി ജലീലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അനുമോദന ചടങ്ങില്‍ പങ്കെടുത്ത കുട്ടികളോട് അക്ഷരം അറിയില്ലേ എന്ന് ചോദിക്കുന്നതും മേല്‍വിലാസം തെറ്റിച്ച് എഴുതി എന്നപേരില്‍ കുട്ടിയെ സ്റ്റേജില്‍ വിളിച്ച് വരുത്തി ചെവിയില്‍ നുള്ളുന്നതുമായ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാര്‍ സ്വമേധയാ കേസെടുത്തത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ