കനത്ത മഴ; ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നു, പശ്ചിമ റെയില്‍വേ പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്ത മഴയില്‍ പശ്ചിമ റെയില്‍വേ പാതയില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. റെയില്‍വേ ട്രാക്കുകളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകള്‍ ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ നിലവില്‍ വഴിതിരിച്ചുവിടുകയാണ്.
രാജധാനി ഉള്‍പ്പെടെയുള്ള പ്രധാന ട്രെയിനുകള്‍ വൈകിയതും റൂട്ട് മാറ്റിയതും കാരണം കേരളത്തിലേക്ക് പോകേണ്ട ഒട്ടനവധി മലയാളി യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളിലായി കുടുങ്ങിക്കിടക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ