തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ അന്വേഷണസംഘത്തെ നിയമിച്ച് ഡിജിപിയുടെ ഉത്തരവിറങ്ങി. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. എസ്‍പി സക്കറിയ മാത്യു, ഡിവൈഎസ്പി അജയ് നാഥ് എന്നിവർ അന്വേഷണ സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷ് മേൽനോട്ടം വഹിക്കും.
ആസൂത്രണ ബോർഡിലെ ചീഫ് തസ്തികളുമായി ബന്ധപ്പെട്ട പരീക്ഷ നടത്തിപ്പില്‍ തെറ്റുപറ്റിയെന്ന് പിഎസ്‍സി തുറന്നു സമ്മതിച്ചിരുന്നു.10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നാണ് പിഎസ്‌സി പത്രക്കുറിപ്പിൽ അടക്കം പറഞ്ഞത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ