സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധി പഠിക്കാൻ പ്രത്യേക കമ്മിറ്റി; ബസിനകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും
തിരുവനന്തപുരം: പ്രിയദർശിനി സൗജന്യയാത്ര നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്നം പഠിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട ഐപിഎസ് ഉദ്യോഗസ്ഥൻ കെ.പത്മകുമാറാണ് ചെയർമാൻ.
ബസിനകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നല്‍കും. സംസ്ഥാനത്ത് ഗതാഗത നയം രൂപീകരിക്കുമെന്നും സ്വകാര്യ ബസ് ഉടമകളുടമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി സി.പി.ജോൺ പറഞ്ഞു. അതേസമയം സർക്കാർ വേഗത്തിൽ നടപടി എടുക്കണമെന്നും റിപ്പോർട്ട് വരുമ്പോഴേക്കും കുറേ ബസുകൾ ഇല്ലാതാകുമെന്നും ബസുടമകള്‍ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ