തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തർക്ക് മർദനമേറ്റ കേസിന്റെ അന്വേഷണ അട്ടിമറിയിൽ എഡിജിപി എം.ആർ അജിത് കുമാർ ഡിജിപിയ്ക്ക് വൈകാതെ വിശദീകരണം നൽകും. ഇന്ന് വൈകിട്ടോടെ വിശദീകരണം നൽകാനാണ് സാധ്യത. ഇത് ലഭിച്ച ഉടൻ എസ്ഐടി സമർപ്പിച്ച റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. ഉദ്യോഗസ്ഥർക്കെതിരെ നടപടി ശിപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ടാവും സമർപ്പിക്കുക. അന്വേഷണ അട്ടിമറിയിൽ
അജിത് കുമാറിനെതിരെ കടുത്ത നടപടിയെടുക്കാൻ ആണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. സംഭവത്തിൽ തുടർനടപടികൾ വേഗത്തിലാക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖർ. ചില കാര്യങ്ങളിൽ വ്യക്തത വരുത്തി കൊണ്ട് എസ്ഐടി നൽകിയ റിപ്പോർട്ട് ഡിജിപി പരിശോധിക്കുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ