സ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്ത് നിലവിലുള്ള നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
മെയ് 27ന് പുറപ്പെടുവിച്ച ഉത്തരവില്‍, മെയ് 28ലെ ബക്രീദ് ദിനത്തിലോ മറ്റു ദിവസങ്ങളിലോ സംസ്ഥാനത്ത് എവിടെയും പശുക്കളെയോ കന്നുകാലികളെയോ അറക്കരുതെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ ഉത്തരവ് പുറപ്പെടുവിച്ചത് 'ഹിന്ദു മക്കള്‍ കക്ഷി' ജനറല്‍ സെക്രട്ടറി കെ സൂര്യ പ്രശാന്ത് നല്‍കിയ പൊതുതാത്പര്യ ഹരജിയിലായിരുന്നു. മൃഗങ്ങളെ അംഗീകൃത അറവുശാലകളില്‍ മാത്രം അറക്കണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. എന്നാല്‍ കോടതി പശുക്കളെ അറക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു. 1976ല്‍ പാലുത്പാദനവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയും പ്രോല്‍സാഹിപ്പിക്കാന്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ