ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ, കേരള സിപിഎമ്മില്‍ തിരുത്തല്‍ വരുമെന്ന സൂചന നല്‍കി പാര്‍ട്ടി ദേശീയ നേതൃത്വം. പാര്‍ട്ടിയുടെ അടിത്തട്ടില്‍ സംഘടനാ ദൗര്‍ബല്യമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. പ്രവര്‍ത്തകര്‍ക്കിടയിലുള്ള വീഴ്ചകള്‍ പരിഹരിക്കാന്‍ പ്രാദേശിക തലത്തില്‍ ക്ലാസുകള്‍ സജീവമാക്കാന്‍ യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. സംഘടനാപരമായി ഇങ്ങനെ പോയാല്‍ പോരാ എന്ന് കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായം. തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ