
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സംഘം ദേവസ്വം ബോർഡ് ആസ്ഥാനത്തെത്തി. എസ്.പി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ദേവസ്വം ആസ്ഥാനത്തെത്തി നിർണായക പരിശോധന നടത്തുന്നത്.
ഈ മാസം 23-നകം കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി അന്വേഷണറിപ്പോർട്ടിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് പുതിയ പരിശോധന. 2025-ൽ പി.എസ് പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന സമയത്ത് ശബരിമലയിൽ നിന്ന് സ്വർണപ്പാളികൾ കൊണ്ടുപോയ ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും പരിശോധിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ