കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം എത്രയും വേഗം സമർപ്പിക്കണമെന്ന് എസ്ഐടിക്ക് ഹൈക്കോടതി നിർദേശം. ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച സാഹചര്യത്തിലാണ് നിർദേശം. കട്ടിളപ്പാളി കേസിൽ ഒരു മാസത്തിനകം അന്തിമറിപ്പോർട്ട് നൽകുമെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.
ജാർഖണ്ഡിലെ സിഎസ്ഐആർ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നിന്നുള്ള അന്തിമ പരിശോധനാറിപ്പോർട്ട് ഈ മാസം ആറാം തീയതി എസ്ഐടിക്ക് ലഭിച്ചിരുന്നു. പ്രതികൾ എങ്ങനെയാണ് സ്വർണം അപഹരിച്ചതെന്നുൾപ്പെടെയുള്ള വിവരങ്ങൾ ഇതിലുണ്ടെന്നാണ് വിവരം. ഈ റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി, ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന് നിർദേശിക്കുകയായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ