തിരുവനന്തപുരം: നവകേരള യാത്രക്കിടെ ആലപ്പുഴയിലെ സുരക്ഷാഉദ്യോഗസ്ഥരുടെ മര്‍ദനക്കേസ് അട്ടിമറിച്ചെന്ന പരാതിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടാന്‍ ഡിജിപി. എസ്ഐടി റിപ്പോര്‍ട്ടില്‍ വ്യക്തത ലഭിച്ച സാഹചര്യത്തിലാണ് നടപടി.
അതേസമയം അജിത് കുമാറിന്റെ സ്ഥാനക്കയറ്റം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 20നാണ് യോഗം ചേരാനിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം. ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും യോഗത്തില്‍ പങ്കെടുക്കും. അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ണായകമാകും. അജിത് കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കില്‍ എസ് ശ്രീജിത്തിനെയാകും ഈ സ്ഥാനത്തേക്ക് പരിഗണിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ