പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി പോത്തുണ്ടി സ്വദേശി ചെന്താമരയ്ക്ക് വധശിക്ഷ. കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. പാലക്കാട് അഡിഷണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നൽകി വിധി പ്രഖ്യാപിച്ചത്. അത്യപൂർവങ്ങളിൽ അപൂർവമായ കേസെന്ന് നിരീക്ഷിച്ച കോടതി, മുൻകാലങ്ങളിലെ വിവിധ കേസുകളുടെ റെഫറൻസുകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ വിധി പുറപ്പെടുവിച്ചത്. ഇത്തരമൊരു ക്രൂരമായ കുറ്റകൃത്യത്തിന് അർഹമായ ശിക്ഷ നൽകുന്നതിലൂടെ സമൂഹത്തിന് ശക്തമായ ഒരു സന്ദേശം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് കോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ