നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹരജി ഇടക്കാല ഉത്തരവിനായി മാറ്റി ഹൈക്കോടതി
"
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹരജിയില്‍ ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി ഇടക്കാല ഉത്തരവിനായി മാറ്റി. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരുടെ ഹരജിയാണ് ഇടക്കാല ഉത്തരവിനായി ബെഞ്ച് മാറ്റിയത്. കേസില്‍ അതീവ ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും വിചാരണ കോടതി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഒന്നാം പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്നും ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ബോധിപ്പിച്ചു. പ്രതികളുടെ ശിക്ഷ മരവിപ്പിച്ചാല്‍ അത് കുറ്റകൃത്യത്തിന്റെ ഗൗരവം കുറച്ചു കാണുന്നുവെന്ന് കരുതപ്പെടുമെന്നും നടി കോടതിയില്‍ വാദിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ