പാലക്കാട്: നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ബിഎന്‍എസ് വകുപ്പ് 103(1), 126(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റകാരനാണെന്ന് കോടതി വിധിച്ചത്. കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് 'എന്നെ തൂക്കിക്കൊന്നോളൂ' എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിചാരണയ്ക്കിടെ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സൈക്കോളജിസ്റ്റിന്റെ റിപോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ