കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവർ കെട്ടിടം തകര്‍ന്ന് വീണു. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലാണ് സംഭവം. അപകടത്തില്‍ ആളപായമില്ല. ഏറെക്കാലത്തെ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നത്. അപകടം സംഭവിച്ച സമയത്ത് യാത്രക്കാര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമൊഴിവായി.
രാവിലെ 11.15ഓടെയാണ് അപകടം. 100 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് കെട്ടിടം. ഇത് പൊളിച്ചുമാറ്റാന്‍ തീരുമാനമായിരുന്നെങ്കിലും നടപടികള്‍ ആരംഭിച്ചിരുന്നില്ല. അപകടം നടക്കുമ്പോള്‍ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ഒരു ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന് സമീപത്തേക്കും അവശിഷ്ടങ്ങള്‍ വീണു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ