തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. ഏകപക്ഷീയ നിലപാട് എല്‍ഡിഎഫിന്റെ മുന്നോട്ടുപോക്കിന് തടസമാകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണമാണ് സിപിഐ നേതാക്കളെ ചൊടിപ്പിച്ചത്.
എല്‍ഡിഎഫില്‍ പാര്‍ട്ടികള്‍ തമ്മില്‍ സ്വച്ഛമായ, സ്വതന്ത്രമായ, പരസ്പര സ്നേഹത്തോട് കൂടിയ, ബഹുമാനത്തോട് കൂടിയ ആശയ വിനിമയങ്ങള്‍ വേണം. അതിന് പകരം കല്‍പ്പിക്കാന്‍ ഒരു പാര്‍ട്ടിയും അനുസരിക്കാന്‍ മറ്റെല്ലാ പാര്‍ട്ടികളുമെന്ന ചിന്ത ആര്‍ക്കായാലും ഗുണകരമല്ല. അത് എല്‍ഡിഎഫിന് ആത്യന്തികമായി ദോഷം ചെയ്യും. അതിനിയും മനസിലാക്കാന്‍ വൈകുന്നത് എല്‍ഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങള്‍ക്ക് നിരാശയുണ്ടാക്കും ബിനോയ് വിശ്വം പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ