തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എംഎസ്സി അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിക്ക് കൈമാറുന്നുവെന്ന് വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.
ഓഹരി കൈമാറുമെന്ന് അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. എംഎസ്സിയുമായിചേര്‍ന്ന് തുറമുഖം സംയുക്ത സംരംഭമായി നടത്താന്‍ നീക്കമുള്ളതായാണ് റിപ്പോര്‍ട്ട്. സംസ്ഥാന താല്‍പ്പര്യത്തെ ഇത് ബാധിക്കും. തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയില്‍ത്തന്നെ നിലനിര്‍ത്തണമെന്നും സബ്മിഷന്‍ അവതരിപ്പിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞു."
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ