ന്യൂഡല്‍ഹി: 72-ാംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ഫീച്ചർ സിനിമാ വിഭാഗത്തിൽ 400 സിനിമകളാണ് ജൂറിക്ക് മുന്നിലെത്തിയത്. മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും ഹിന്ദി നടൻ കാർത്തിക് ആര്യനും പങ്കിട്ടു.
മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ആർട്ടിക്കിൾ 370 സ്വന്തമാക്കി. കൽക്കി 2898 AD-യാണ് മികച്ച ജനപ്രിയ സിനിമ.
ഫെമിനിച്ചി ഫാത്തിമയാണ് മികച്ച മലയാളം സിനിമ. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. അജയന്റെ രണ്ടാം മോഷണം എന്ന സിനിലയിലെ 'അങ്ങ് വാനക്കോണില്' എന്ന പാട്ടിനാണ് പുരസ്‌കാരം ലഭിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ