തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 62.01 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 60.76 ശതമാനമായിരുന്നു. പരീക്ഷ എഴുതിയ 4,10,190 വിദ്യാര്‍ഥികളില്‍ 4,04,722 പേരുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഇവരില്‍ 2,50,981 പേര്‍ 30 ശതമാനം മാര്‍ക്ക് നേടി വിജയിച്ചു. ദേശീയതലത്തില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളെ തുടര്‍ന്ന് സുരക്ഷാ പരിശോധനകള്‍ നടക്കുന്നതിനാല്‍ പരീക്ഷാഫലം ഔദ്യോഗിക പോര്‍ട്ടലുകളില്‍ ലഭ്യമാകാന്‍ വൈകുമെന്ന് പരീക്ഷാ ചുമതലയുള്ള ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ