കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം നല്‍കും, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കള്ളടിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി വിഡി സതീശന്‍ പ്രഖ്യാപിച്ചു. അവരുടെ മൃതദേഹം നാട്ടിലെത്തിക്കും. പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു.
കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഇരട്ട അന്വേഷണവും വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. അപകടത്തിനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. പ്രദേശത്തിന് തൊട്ടുമുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായതായി വിവരങ്ങള്‍ ഉണ്ട്, അതുകൂടി പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും.
ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളി അന്‍മോല്‍ റായ്, ബിഹാര്‍ സ്വദേശിയായ സിവില്‍ ഫോര്‍മാന്‍ ബികാഷ് കുമാര്‍ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റര്‍ ചന്ദ്ര പാന്‍ പാല്‍ എന്നിവരാണ് മരിച്ചത്. ദുരന്തത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം ചികിത്സയിലാണ്. അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ