കാസർകോട്: മുസ്ലിം ലീഗിൻ്റെ സമുന്നതനായ നേതാവും യു ഡി എഫ് ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ എട്ടാം ചരമവാർഷിക ദിനമായ 2026 ജൂലൈ 27 തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് മുസ്ലിം ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി അനുസ്മരണ പരിപാടി സംഘടിപ്പിക്കും.
കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടി കേരള ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും
മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, നിയോജക മണ്ഡലം, മുനിസിപ്പൽ പഞ്ചായത്ത് ഭാരവാഹികൾ, ദേശീയ-സംസ്ഥാന കൗൺസിൽ അംഗങ്ങൾ, പോഷക സംഘടന ജില്ലാ നിയോജക മണ്ഡലം, മുനിസിപ്പൽ - പഞ്ചായത്ത് ഭാരവാഹികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെ പ്രധാന പ്രവർത്തകരും പരിപാടിയിൽ സംബന്ധിക്കണമെന്ന് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി എം.എൽ എയും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാനും അറിയിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ