ന്യൂഡല്‍ഹി: ഇ20 പെട്രോള്‍ മൂലം എന്‍ജിന്‍ തകരാറിലായെന്ന കേസില്‍ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി. ഇ20 ഇന്ധനം ഉപയോഗിച്ചതിനെ തുടര്‍ന്ന് കാറിന്റെ എന്‍ജിന് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചെന്ന ഉപഭോക്താവിന്റെ പരാതി അംഗീകരിച്ചാണ് റായ്പൂര്‍ ജില്ലാ ഉപഭോക്തൃ കോടതി വാഹന നിര്‍മ്മാതാക്കള്‍ക്കും ഡീലര്‍ക്കും എതിരെ ഉത്തരവിട്ടത്. എഥനോള്‍ മിശ്രിത ഇന്ധനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉണ്ടാകുന്ന ആദ്യ കോടതി വിധിയാണിത്.
പരാതിക്കാരന് വാഹനം റിപ്പയര്‍ ചെയ്യാന്‍ വേണ്ടി വന്ന ചിലവുകള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഇതിന് പുറമേ മാനസികമായുണ്ടായ പ്രയാസത്തിന് നഷ്ടപരിഹാരം നല്‍കാനും കോടതി ചെലവുകള്‍ കൊടുക്കാനും കോടതി ഉത്തരവിട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ