കൊച്ചി: സംസ്ഥാനത്ത് 18 കാരറ്റ് സ്വര്‍ണത്തിന് ഏകീകൃത വില നടപ്പാക്കാന്‍ തീരുമാനം. നിലവില്‍ വിവിധ ജ്വല്ലറികളില്‍ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. എന്നാല്‍ ഇന്ന് മുതല്‍ കേരളത്തിലെ സ്വര്‍ണാഭരണ വ്യാപാര സംഘടനകളുടെ സംയുക്ത തീരുമാന പ്രകാരം 18 കാരറ്റ് സ്വര്‍ണത്തിന് സംസ്ഥാനമൊട്ടാകെ ഏകീകൃത വിലനിലവാരം പ്രാബല്യത്തില്‍ വരും.
22 കാരറ്റ് സ്വര്‍ണവില ഉയര്‍ന്ന സാഹചര്യത്തില്‍ 18 കാരറ്റ് ആഭരണങ്ങള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. താരതമ്യേന കുറഞ്ഞ വിലയില്‍ ആഭരണങ്ങള്‍ ലഭിക്കുന്നതിനാല്‍ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി 18 കാരറ്റ് ആഭരണങ്ങള്‍ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടുകയാണ്. പ്രത്യേകിച്ച് യുവതലമുറയ്ക്കിടയില്‍ ഇത്തരം ആഭരണങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. 22 കാരറ്റ് സ്വര്‍ണത്തിന് 91.6 ശതമാനം പരിശുദ്ധിയുള്ളപ്പോള്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ പരിശുദ്ധി 75 ശതമാനമാണ്. ശേഷിക്കുന്ന ഭാഗം വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങളാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ