കാസറഗോഡ് : പ്രീമിയം ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി ‘ഹിസ്താര’ പ്രീമിയം ജ്വല്ലറി എക്സിബിഷൻ കാസർകോഡ് സിറ്റി ഗോൾഡിൽ ആരംഭിക്കുന്നു. ജൂലൈ 15 മുതൽ ആരംഭിക്കുന്ന എക്‌സിബിഷനിൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തിരഞ്ഞെടുത്ത മനോഹരവും, വൈവിധ്യമാർന്ന പ്രീമിയം ആഭരണങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടാഴ്ചയാണ് ഈ എക്സിബിഷന്റെ കാലാവധി. അപൂർവ്വമായ ഡിസൈനിലുള്ള പ്രീമിയം ആഭരണങ്ങൾ കാണാനും സ്വന്തമാക്കാനും ആഗ്രഹിക്കുന്നവർക്കായി ഒരുക്കുന്ന ഈ സുവർണ്ണാവസരത്തിലേക്ക് എല്ലാ ആഭരണ പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സിറ്റി ഗോൾഡ് അറിയിച്ചു.
എക്സിബിഷന്റെ ഭാഗമായി ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി സിറ്റി ഗോൾഡ് ഒരുക്കിയിരിക്കുന്നത്. ഡയമണ്ട് ആഭരണങ്ങൾക്ക് ക്യാരറ്റിന് 12,000 രൂപ വരെ ഡിസ്‌കൗണ്ടും പ്രീമിയം സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലിയിൽ 40% വരെ ഡിസ്കൗണ്ടും ഈ എക്സിബിഷനിലൂടെ ലഭിക്കുന്നതാണ്.
കാസർകോട്ടെ പ്രദർശനത്തിന് പുറമെ, ജൂലൈ 17 മുതൽ ചെറുവത്തൂർ, ഉപ്പള, പുത്തൂർ എന്നീ സിറ്റി ഗോൾഡ് ഷോറൂമുകളിലും ഓഗസ്റ്റ് 1 മുതൽ മംഗലാപുരം ഷോറൂമിലും ഹിസ്താര പ്രീമിയം ജ്വല്ലറി എക്സിബിഷൻ ആരംഭിക്കുന്നതായിരിക്കും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ