ദുബായ് കെ.എം.സി.സി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റിയുടെ സി.പി.ആർ - എ.ഇ.ഡി പരിശീലനം വിജയകരമായി പൂർത്തിയായി; 15 പേർക്ക് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ്
ദുബായ്: ദുബായ് കെ.എം.സി.സി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സവിശേഷമായ സി.പി.ആർ (CPR), എ.ഇ.ഡി (AED) പരിശീലന ക്യാമ്പ് ഇന്ന് രാവിലെ 11 മണിക്ക് ഊദ് മേത്തയിൽ വെച്ച് വിജയകരമായി നടന്നു. അടിയന്തിര ഘട്ടങ്ങളിൽ ഹൃദയാഘാതം നേരിടുന്നവർക്ക് കൃത്യമായ ജീവൻരക്ഷാ സഹായം നൽകാൻ പ്രവാസി സമൂഹത്തെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ക്യാമ്പ് ഒരുക്കിയത്.
കെ.എം.സി.സി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അൻവർ സാജിദ് സെയിലർ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ പരിശീലന സെഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ഹസ്കർ ചൂരി, ജില്ലാ വൈസ് പ്രസിഡന്റ് സുബൈർ തളങ്കര എന്നിവർ സംസാരിച്ചു. ദുബായ് കെ.എം.സി.സി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി തസ്‌ലീം ബെൽക്കാട് ചടങ്ങിൽ സ്വാഗതവും മുൻസിപ്പൽ കമ്മിറ്റി ട്രഷറർ ഗഫൂർ ഊദ് നന്ദിയും പറഞ്ഞു. ഷൈ നിസാമിന്റെ നേതൃത്വത്തിലുള്ള 'ഗൈത്ത് അൽ എമിറാത് വോളന്റിയർ ഗ്രൂപ്പുമായി സഹകരിച്ചാണ് ഈ സെഷൻ വിജയകരമായി നടത്തിയത്.
പരിശീലനത്തിന് ശേഷമുള്ള സമഗ്രമായ തിയറി, പ്രായോഗിക പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയ 15 പ്രതിഭകൾ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA) ഔദ്യോഗിക സർട്ടിഫിക്കറ്റിന് അർഹരായി. അടുത്ത രണ്ട് വർഷത്തേക്ക് കാലാവധിയുള്ള ഈ സർട്ടിഫിക്കറ്റ്, അത്യാഹിത ഘട്ടങ്ങളിൽ കാർഡിയോപൾമണറി റീസസിറ്റേഷൻ (CPR) നൽകാനും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (AED) സുരക്ഷിതമായി ഉപയോഗിക്കാനുമുള്ള ഇവരുടെ പ്രാവീണ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. ‘ഹൃദയാരോഗ്യ സുരക്ഷിതമായ ഒരു ദുബായ്” (Heart Safe Dubai) കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു സംഭാവന കൂടിയാണ് ഈ പരിശീലനം.
ഫൈസൽ പട്ടേൽ, ഹസ്കർ ചൂരി, ശിഹാബ് നായന്മാർമൂല, അൻവർ സാജിദ് സെയിലർ, സർഫറാസ് പട്ടേൽ, അബ്ദുൽ ഗഫൂർ ഔദ്,, ഹനീഫ് നെല്ലിക്കുന്ന്, മുഹമ്മദ് ഷിഫാസ്, മുഹമ്മദ് സലാം, ഹനീഫ റഹ്മാൻ, അഹമ്മദ് കാമിൽ, മുഹമ്മദ് ഹനീഫ് തായൽ, മുഹമ്മദ് സഫാൻ, അഹമ്മദ് അമീൻ, മിർസാദ് അലി പൂരണം, തസ്‌ലീം ബെൽക്കാട് എന്നിവര്ക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ