മുംബൈ: കാലവര്‍ഷക്കെടുതിയെത്തുടര്‍ന്ന് മുംബൈയില്‍ 10 പേര്‍ മരിച്ചതായി വിവരം. മഴ ജനജീവിതം ദുസ്സഹമാക്കിയതിനാല്‍ മുംബൈ ഉള്‍പ്പെടെ വിവിധ നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായതോടെ പുണെ-മുംബൈ റെയില്‍-റോഡ് ഗതാഗതം തടസ്സപ്പെട്ടു.
മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം പുണെ-മുംബൈ എക്‌സ്പ്രസ് വേയും ദേശീയപാതയും അടച്ചു. മുംബൈ, പാല്‍ഘ, റായ്ഗഡ്, പുണെ എന്നീ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിക്കുകയും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ